വന്യമൃഗ ശല്യം പതിവ്, പരാതിപ്പെട്ടിട്ട് യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല: പാലക്കയത്ത് പ്രതിഷേധ സംഗമം നാളെ വൈകിട്ട് 5: 30ന്

 

പാലക്കയം : മലയോരമേഖലയിൽ സ്ഥിരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യങ്ങളിൽ പ്രതിഷേധിച്ച് പാലക്കയത്ത് നാളെ വൈകുന്നേരം 5 :30ന് സർവ്വകക്ഷി പ്രതിഷേധയോഗം നടത്തും.വർഷങ്ങളായി ഈ പ്രദേശത്ത് കർഷകർ തങ്ങളുടെ വളർത്തു മൃഗങ്ങളെ കടുവ പുലി തുടങ്ങിയ വന്യമൃഗങ്ങൾ കൊന്ന് ഭക്ഷിക്കുന്നത് പതിവാണെന്നും ഇതിനെതിരെ പരാതിപ്പെട്ടിട്ട് യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല എന്നും ഇതിൽ പ്രതിഷേധിച്ചാണ് നാളെ പ്രതിഷേധയോഗം നടത്തുന്നതെന്നും കൺവീനർമാരായ സന്തോഷ് കാഞ്ഞിരപ്പാറ ഷാജു പഴുക്കാത്തറ സോണി പാറക്കൊടി എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم