എളമ്പുലാശ്ശേരി കെ എ യു പി സ്കൂൾ, കരുണാകരം@75 ജനുവരി 26ന്

 

മണ്ണാർക്കാട് :എളമ്പുലാശ്ശേരി കെ എ യു പി സ്കൂൾ 75 മത് വാർഷികാഘോഷം,കരുണാകരം@75 വൈവിധ്യമായ ആഘോഷ പരിപാടികളോടെ, സംഘടിപ്പിക്കുന്നതായി സ്കൂൾ മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.ആചാര്യ സ്മൃതിയിലും,സ്നേഹ സായാഹ്നത്തിലും,വാദ്യ വിസ്മയത്തിലും പങ്കുചേരുന്നതിനായി 26ന് പകൽ രണ്ടുമണിക്ക് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സ്കൂളിനെ സ്നേഹിക്കുന്നവരും എത്തിച്ചേരണമെന്നും സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്,മട്ടന്നൂർ ശ്രീരാജ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിക്കും.കെടിഡിസി ചെയർമാൻ പി.കെ.ശശി ആദരഭാഷണം നടത്തും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതജോസഫ് ഉപഹാര സമർപ്പണം നടത്തും.ഒരു ജനതക്ക് അക്ഷരം പകർന്ന പൊതുവിദ്യാലയങ്ങൾ നാടിന്റെ മതസൗഹാർദ്ദ കേന്ദ്രം കൂടിയാണ്.അറിവിന്‍റെ ദീപം പകര്‍ന്ന പൈതൃകവിദ്യാലയം,വെളിച്ചം കെടാതെ കാക്കേണ്ടതാണെന്നുള്ള നാട്ടുകാരുടെ ജാഗ്രതയാണ് ഇന്നും വിദ്യാലയത്തിന് തിളക്കം നൽകുന്നത്.ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച സ്ഥാപനമാണിത്.എളമ്പുലാശ്ശേരി കെഎ യു പി സ്കൂൾ നാടിന്റെ പൊതു സ്വത്തെന്ന് തിരിച്ചറിഞ്ഞ് നടത്തുന്ന ആഘോഷ പ്രവർത്തനങ്ങൾ സ്മരണീയവും മധുരതരവുമാക്കുന്നതിന്,ആചാര്യസ്മൃതിയിലേക്കും സ്നേഹ സായാഹ്നത്തിലേക്കും മുഴുവൻ സഹൃദയരെയും ക്ഷണിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.

Post a Comment

أحدث أقدم