പാലക്കാട് ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിൽ കഥകളി മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹർഷിത ലക്ഷ്മി

 

കാഞ്ഞിരപ്പുഴ:പാലക്കാട് ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിൽ കഥകളി മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊറ്റശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹർഷിത ലക്ഷ്മി. കാഞ്ഞിരപ്പുഴ ഭാവന ക്ളബ്ബിനെ പ്രതിനിധീകരിച്ചാണ് ഹർഷിത ലക്ഷ്മി കേരളോത്സവത്തിൽ പങ്കെടുത്തത്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കാൻ ഉള്ള യോഗ്യതയും ഹർഷിത ലക്ഷ്മി സ്വന്തമാക്കി.മുണ്ടകുന്ന് തച്ചംങ്കോട് ഹൗസ് അനിതാപ്,രജിത ദമ്പതികളുടെ മകളാണ് ഹർഷിത ലക്ഷ്മി.ശ്രീകൃഷ്ണപുരത്താണ് ഹർഷിത ലക്ഷ്മി കഥകളി പ്രാക്ടീസ് ചെയ്യുന്നത്. ഇതിനോടകം നിരവധി ആശംസകളും അഭിനന്ദനങ്ങളും ആണ് സോഷ്യൽ മീഡിയ വഴിയും തന്റെ പ്രദേശങ്ങളിൽ ലഭിച്ചുവരുന്നത്.







Post a Comment

أحدث أقدم