എം ടി അനുസ്മരണവും,പുസ്തക പ്രദർശനവും

 

കല്ലടിക്കോട്:കരിമ്പ ഗവർമെന്റ് ഹയർസക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും,ഫ്രൈഡേ റീഡിങ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.മാധ്യമപ്രവർത്തകൻ മനുഭരത്, അധ്യാപികയും എഴുത്തുകാരിയുമായ കവിത പി കെ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ എൻ എസ് എസ് ക്യാമ്പ് പത്രത്തിന്റെ പ്രകാശനവും നിർവ്വഹിച്ചു.പ്രിൻസിപ്പൽ ബിനോയ്‌ എൻ ജോൺ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം അരുൺ രാജ്,അദ്ധ്യാപിക നിർമ്മലദേവി സി എൻ, കാവേരി കെ എം , ആൽവിൻ സിജു,അഞ്ജന കെ ആർ,ആനന്ദ് പി യു,ഗഗന പി ജി,ഗൗതം എസ് ജെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم