മണ്ണാർക്കാട് :കോഴിക്കോട് നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ നേട്ടത്തിന് 55 കിലോഗ്രാം വിഭാഗത്തിൽ ഇരട്ടസ്വർണവും ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻ’ പട്ടവും മണ്ണാർക്കാട് സ്വദേശിയായ പി. ആര്യ സ്വന്തമാക്കി.മണ്ണാർക്കാട് പടിഞ്ഞാറേക്കരയിൽ സബിതയുടെ മകളാണ്. ബി.എസ്‌സി. ഗണിതശാസ്ത്രം ബിരുദധാരിയാണ്. സംസ്ഥാനതലത്തിൽ ഇതുവരെ ആറുതവണ വിജയിയായ ആര്യ ദേശീയമത്സരങ്ങളിലും മികവു തെളിയിച്ചിട്ടുണ്ട്. 2019-ലും 2022-ലും ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവായി. 2019-ൽ റുമാനിയയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തു. 2022-ൽ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.2023-ൽ ഉത്തർപ്രദേശിലെ ജി.എൽ.എ. യൂണിവേഴ്‌സിറ്റിയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.എ.യു. ഷാജുവിന്റെ കീഴിലാണ് പരിശീലനം. എതിരാളികളെ മലർത്തിയടിക്കുമ്പോഴും വലിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള സാമ്പത്തികച്ചെലവാണ് ആര്യയ്ക്ക് പലപ്പോഴും പ്രതിസന്ധിയാകുന്നത്.
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് : മണ്ണാർക്കാട് സ്വദേശി ആര്യയ്ക്ക് ചാമ്പ്യൻ പട്ടം
The present
0
إرسال تعليق