മലമ്പുഴ യാത്ര ഉത്സവമാക്കി മുതുകുർശ്ശി കെ വി എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

 

തച്ചമ്പാറ:മുതുകുർശ്ശി കെ വി എ എൽ പി സ്കൂൾ 2024-25 വർഷത്തെ പഠന യാത്രയായി മലമ്പുഴ ഫാന്റസി പാർക്ക്‌ സന്ദർശിച്ചു. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ 30 കുട്ടികളും 8 ടീച്ചർമാരും യാത്രയിൽ പങ്കെടുത്തു.പ്രധാന അധ്യാപികയായ ഷൈനി ടീച്ചറുടെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്.മിറർ ഹൗസ്, ഹൊറർ ഹൗസ്, പ്ലാനട്ടോറിയം, മലമ്പുഴ ഗാർഡൻ,തൂക്കുപാലം,മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ തീർത്ത സിമൻറ്റ് ശില്പം എന്നിവ വിദ്യാർത്ഥികൾ സന്ദർശിക്കുകയും കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള എല്ലാ റൈഡ് കളിലും വാട്ടർ റൈഡിലും കയറുകയും ചെയ്തു. 


ഉദ്യാനത്തിൽ വെച്ച് സ്കൂൾ അധ്യാപകർ പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണി,മലമ്പുഴ ഉദ്യാനം, മലമ്പുഴയുടെ പ്രകൃതി,കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക്,സിമൻറ്റ് ശില്പം എന്നിവയെ കുറിച്ചുള്ള ചരിത്രങ്ങളും പ്രാധാന്യവും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. ഇതിനു മുൻപും പല വിദ്യാർത്ഥികൾ മലമ്പുഴ സന്ദർശിച്ചിട്ടുണ്ട് എന്നാൽ കൂട്ടുകാരും അധ്യാപകരും ഒത്ത് എത്തിയ യാത്ര വളരെ അധികം ആഘോഷ രീതിയിലും കുറെ പുതിയ അനുഭവങ്ങളും നൽകി കൂടുതൽ അറിവുകളും ലഭിച്ചു എന്ന് വിദ്യാർത്ഥികൾക്കിടയിൽ അഭിപ്രായമുയർന്നു. അധ്യാപകരായ ഷൈനി കെ ജെ,ശോഭ,വസന്തം രാജഗോപാൽ,സീന.എ, ശ്രീകല എം പി,അശ്വിൻ സി വി,ശ്രീരേഖ പി.,ഹെൽപ്പർ -സൗദ ഫൈസൽ എന്നിവർ പഠന യാത്രയിൽ പങ്കാളികളായി.






Post a Comment

أحدث أقدم