വാർഷികം ആഘോഷിച്ചു

 

കാരാകുറുശ്ശി:ഗൗരീശങ്കര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗൗരീശങ്കര വിദ്യാപീഠം പാതിമൂന്നാം വാർഷികം ആഘോഷിച്ചു. കഥകളി ആചാര്യൻ സദനം ഹരികുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.ഹരിപ്രകാശ് അധ്യക്ഷനായി. കെ.പി.എസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി. യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട്, എം.ബി.ബി.എസ് വിദ്യാർത്ഥി അക്ഷയ് ജ്യോതിപ്രകാശ് എന്നിവരെ അനുമോദിച്ചു. വൃന്ദാവനം ഗോപകുമാർ, സി.ശാരദ,സി.ലക്ഷ്മിക്കുട്ടി,വി.ഇസ്ഹാഖ്, ടി.രാമചന്ദ്രൻ, എം.കെ.കനകമണി,എം.പി.വിജയപ്രകാശ്, കെ.മണികണ്ഠൻ,എ.കെ.ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്മിതസന്തോഷ് അവതരിപ്പിച്ച നൃത്താവിഷ്കാരം, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ ഉണ്ടായി.

Post a Comment

أحدث أقدم