മണ്ണാർക്കാട്:പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി റിമാന്റിൽ.മണ്ണാർക്കാട് മേലേ അരിയൂരിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മില്ലില്‍ ജോലി ചെയ്തു വരികയായിരിന്നു അശോക്. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നാട്ടുകല്‍ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.നാട്ടുകല്‍ സിഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നര വയസുള്ള കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ പ്രതി റിമാന്റിൽ
The present
0
إرسال تعليق