കല്ലടിക്കോട് : കല്ലടിക്കോട് ജി എം എൽ പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു .പ്രധാനധ്യാപകൻ പി സൈതാലി പതാക ഉയർത്തി.വാർഡ് മെമ്പർ കെ കെ ചന്ദ്രൻ ഹരിത വിദ്യാലയം പ്രഖ്യാപനത്തോടെ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇതോടുകൂടി ഹരിത വിദ്യാലയങ്ങൾ ആയി ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി മാലിനിങ്ങളെ താരം തിരിച്ചു സാംസ്‌ക്കരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനക്ക് കൈമാറിയും പദ്ധതി വിജയിപ്പിക്കാൻ കുട്ടികളിൽ അവബോധം നൽകി .കുട്ടികളുടെ റിപ്പബ്ളിക് ദിന പതിപ്പ് ഒ എസ് എ വൈസ് പ്രസിഡണ്ട് ഗഫ്ഫാർ കല്ലടിക്കോട് സ്കൂൾ ലീഡർ ജന്ന പർവിന് നൽകി പ്രകാശനം ചെയ്തു. ക്വിസ് മത്സര വിജയികളായ അദ്നാൻ കെ , ഹംദ ഫാത്തിമ , റസാൻ മുഹമ്മദ് , അഭിഷ എന്നിവർക്ക് പി ടി എ പ്രസിഡന്റ് പി വൈ സൈതലവി, സുന്ദരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.വൈവിധ്യമർന്ന കുട്ടികളുടെ ദേശഭക്തിഗാനങ്ങളും പ്രഭാഷണങ്ങളും നടത്തി എസ് എം സി വൈസ് ചെയർമാൻ ,ഇസ്മായിൽ, ഒ എസ് എ പ്രസിഡന്റ് അഷ്‌റഫ് പി എച്ച് അധ്യാപകരായ നിഷ കെ, ഇന്ദു വി കെ, വിജയകുമാർ വി.പി.ഷെറീന എൻ, നൗഷീറ, ശരണ്യ, എ വിജയകുമാരൻ ആശംസകൾ നേർന്നു.
കല്ലടിക്കോട് ജി എം എൽ പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു
The present
0
إرسال تعليق