കാൽപന്ത് പോരാട്ടത്തിന് തുടക്കം കുറിക്കാൻ ഗ്യാലറി നിർമ്മാണത്തിനുള്ള കാൽനാട്ടൽ കർമ്മം നടത്തി

 

മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മുല്ലാസ് വെഡിംഗ് സെൻ്റർ വിന്നേഴ്സ് ആൻറ് റണ്ണേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 18 മുതൽ ആരംഭിക്കുന്നതിന് മുന്നോടിയായി മൽസരങ്ങൾ കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഇരിക്കാനായി നിർമ്മിക്കുന്ന ഗ്യാലറിയുടെ കാല് നാട്ടൽ കർമ്മം നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.5000 ത്തിൽ പരം കാണികളെ ഉൾകൊള്ളാൻ കഴിയുന്ന പൂർണ്ണമായും സ്റ്റീലിൽ നിർമ്മിക്കുന്ന താൽക്കാലിക ഗ്യാറിയാണ് നിർമ്മിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അനുമതികളോടെയും , ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുമാണ് ടൂർണ്ണമെൻ്റ് നടത്തുക എന്ന് ഭാരവാഹികൾ പറഞ്ഞു.എം എഫ് എ പ്രസിഡൻ്റ് എം മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ബാബു, രക്ഷാധികാരി ടി കെ അബുബക്കർ ബാവി,ട്രഷറർ സലീം എം, ഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, റസാക്ക്,അക്ബർ കെ പി, മുഹമ്മദാലി ഫിഫ,സഫീർ തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم