എഴുത്തകം: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച വായന കുറിപ്പ് മൽസരം ശ്രദ്ധേയമായി

 

തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി എഴുത്തകം എന്ന വായന കുറിപ്പ് മൽസരം സംഘടിപ്പിച്ചു. പരിപാടി പിടിഎ പ്രസിഡണ്ട് സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ മുണ്ടശ്ശേരി അവാർഡ് ജേതാവ് കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തകം എന്ന വായന കുറിപ്പ് മൽസരം അമ്മമാർക്കിടയിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.പങ്കെടുത്ത എല്ലാവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.മികച്ച വായനാ കുറിപ്പുകൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഉദ്ഘാടകന്റെ വാക്കുകൾ രക്ഷിതാക്കൾക്ക് വേറിട്ട അനുഭവമാണ് കാഴ്ചവച്ചത്. കൂടാതെ വിജയികൾക്ക് ദേശബന്ധു സ്കൂളിൽ വിദ്യാർഥികളായ അവരുടെ മക്കൾ തന്നെ മെഡൽ നൽകി അനുമോദിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു.വായനാ ക്കുറിപ്പുകളുടെ സമാഹാരമായ അമ്മയെഴുത്ത് എന്ന മാസിക പ്രകാശനവും വേദിയിൽ നടന്നു.പ്രധാന അധ്യാപിക എ.വി ബ്രൈറ്റി , കൺവിനർ കെ എച്ച് വിനയ , ടി ബിന്ദു , പി ജി രേഖ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم