പാലക്കയം:കിടിയേറ്റ കേന്ദ്രമയ പാലക്കയം വട്ടപ്പാറയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു.വട്ടപ്പാറ കോയിക്കൽ ജോസിന്റെ 500റോളം കമുകിൻ തൈകളാണ് നശിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പതിനാറുപറയിൽ ബോസ്,കുറുന്തോടം ബിനോയ്,കുരക്കാല ഔസേപ്പച്ചൻ,കുരങ്ങനാനി പാപ്പച്ചൻ,തുടങ്ങിയവരുടെ കമുകും തെങ്ങുകളും നശിപ്പിച്ചു.പ്രദേശത്ത് കാട്ടാനകൾ ഉള്ളതിനാൽ റബർ ടാപ്പിംഗ് തൊഴിലാളികൾ ഭയപ്പെട്ടാണ് ജോലി ചെയ്യുന്നത്. പ്രദേശവാസികളും രാത്രി സമയങ്ങളിൽ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.കാടിനുള്ളിൽ മറഞ്ഞു നിൽക്കുന്ന കാട്ടാനയെ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്.പലപ്പോഴും ഓടി മാറാൻ പോലും കഴിയാറില്ല എന്ന് പരിസരവാസികൾ പറയുന്നു.സ്ഥലത്ത് അധികാരികൾ എത്തുന്നുണ്ടെങ്കിൽ ആനകളെ കാടുകയറ്റാൻ ഇതുവരെ സാധിച്ചിട്ടില്ല.കുടിവെള്ള പൈപ്പുകൾ തകർത്തതുമൂലം 15 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. 10 ഏക്കർ സ്ഥലത്തെ തെങ്ങ്, കമുക്, വാഴ, ജാതി തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.തരുപ്പപ്പൊതി, വഴിക്കടവ്, ചീനിക്കപ്പാറ, അച്ചിലട്ടി,കുണ്ടംപെട്ടി,മുണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്.
വട്ടപ്പറ കൃഷിയിടങ്ങളിൽ കാട്ടാന ശല്യത്തിൽ ലക്ഷങ്ങളുടെ നഷ്ടം: ദിവസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകളെ കാടുകയറ്റാനായിട്ടില്ല
The present
0
إرسال تعليق