കോങ്ങാട് :സംസ്ഥാന യുവജനോത്സവത്തിൽ ലളിതഗാനം,സംസ്കൃതഗാനാലാപനം എന്നി ഇനങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടിയ ഹെയർ സെക്കണ്ടറി സ്കൂൾ കേരളശ്ശേരിയിലെ എൻ എം ശ്രീഹരിയെയും, അദ്ധ്യാപകൻ എ ടി ഹരിപ്രസാദിനെയും മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി രാജീവ്, മാനേജ്മെന്റ് പ്രതിനിധി കെ പി സുഭദ്ര ടീച്ചർ, പ്രിൻസിപ്പൽ എൻ എസ് സിനു, പ്രധാനാധ്യാപിക പി രാധിക,സ്റ്റാഫ് സെക്രട്ടറി കെ കെ തുളസി ദേവി, മുണ്ടഞ്ചേരി മോഹന്‍ദാസ് , ശ്രീഹരിയുടെ അച്ഛൻ മണികണ്ഠൻ,അമ്മ ശോഭന എന്നിവർ ആദരം യോഗത്തിൽ സംസാരിച്ചു.ഐ ടി എൽ ഗ്രൂപ്പ് ന്യൂ ചോയ്സ് ലേസർ മാനേജർ ആർ സി നായർ ഫലകം സ്പോൺസർ ചെയ്തു.അധ്യാപകരായ വി എം നൗഷാദ്,കെ കൃഷ്ണൻ കുട്ടി,ആർ കവിത,കെ സജിൻ എന്നിവർ പങ്കെടുത്തു
إرسال تعليق