പാലക്കയം:പാലക്കയം,ഇഞ്ചിക്കുന്ന് ജോസഫിന്‍റെ ആടിനെ കടുവ പിടിച്ചു കൊന്നസ്ഥലത്തും കടുവയുടെ സാന്നിധ്യമുള്ളതായി സംശയിക്കുന്ന കണ്ടംപൊട്ടി,വട്ടപ്പാറ, പായപ്പുല്ല്, ഇരുമ്പ കച്ചോല ഭാഗങ്ങളിലെ വനാതിർത്തികളിലും സ്വകാര്യത്തോട്ടങ്ങളിലും വനപാലകർ പരിശോധന നടത്തി.മണ്ണാർക്കാട് റേഞ്ചിലെ പാലക്കയം, മണ്ണാർക്കാട്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മണ്ണാർക്കാട് ആർആർടി യിലെയും വനപാലകർ പതിനഞ്ചുപേരടങ്ങുന്ന മൂന്ന് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.പരിശോധിച്ച ഭാഗങ്ങളില്‍ വന്യജീവി സാന്നിധ്യം കണ്ടില്ലെങ്കിലും ഇരുമ്പകച്ചോല ഭാഗത്ത് കടുവയുടേതിനു സമാനമായ കാല്‍പാടുകള്‍ കണ്ടു.ഇന്നലെ രാവിലെ ഒമ്ബതിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു.കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ബാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം കര്യൻ, പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഒ.നാരായണൻകുട്ടി,പഞ്ചായത്ത് അംഗങ്ങളായ തനുജ,കൃഷ്ണൻകുട്ടി എന്നിവരും സ്ഥലത്തെത്തി പ്രദേശവാസികളോടും വനപാലകരോടും സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുബൈർ ,ഡെപ്യൂ ട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. മനോജ്, എൻ. പുരുഷോത്തമൻ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. സുബിൻ, എം. കിത്തലൻ, ജെയ്സൻ, ഫിറോസ് ബാബു എന്നിവർ പരിശോധകള്‍ക്ക് നേതൃത്വം നല്‍കി.തുടർന്ന് ജനപ്രതിനിധികളുമായും സ്ഥലവാസികളുമായി നടത്തിയ ചർച്ചയില്‍ ഇഞ്ചിക്കുന്ന് ഭാഗത്ത് സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും, പ്രദേശത്ത് നിരന്തരമായി പട്രോളിംഗും, വന്യജീവി നിരീക്ഷണവും നടത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റാനും തീരുമാനിച്ചു. പ്രദേശത്തെ സ്വകാര്യ സ്ഥലങ്ങളില്‍ വന്യജീവികള്‍ക്കു തമ്ബടിക്കാൻ സഹായകമായ രീതിയില്‍ വളർന്നു നില്‍ക്കുന്ന അടിക്കാടുകള്‍ വെട്ടുന്നതിനായി ബന്ധപ്പെട്ട സ്ഥല ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതർ നിർദ്ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.കടുവയുടെ ആക്രമണത്തില്‍ ആട് നഷ്ടപെട്ട ഉടമയ്ക്ക് അർഹമായ നഷ്ട പരിഹാരം നല്‍കുന്നതിനും തീരുമാനമായി. ഇരുമ്പകച്ചോല ഭാഗത്ത് തുടർച്ചയായി വന്യജീവി നിരീക്ഷണവും രാത്രികാലപരിശോധനയും നടത്തും.
കടുവയുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ തെരച്ചില്‍:കോങ്ങാട് എംഎല്‍എ സ്ഥലം സന്ദർശിച്ചു
The present
0
إرسال تعليق