മണ്ണാർക്കാട്: കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉത്തമമായ രീതിയിൽ അവലംബിക്കാവുന്ന,കരാട്ടെ പഠന പരിശീലനത്തിൽ ശ്രദ്ധേയരായ മണ്ണാർക്കാട് കല്ലടി കോളേജിനു സമീപം ജാസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഷിറ്റോ റിയൂ കരാട്ടെ അക്കാദമി അനുമോദന ചടങ്ങ് നടത്തി.ആയോധനകലകളിൽ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിൽ തീർച്ചയായും അത് പഠിക്കുന്നതിനായുള്ള അവസരം ഒരുക്കണം. കുട്ടികളിലും മുതിർന്നവരിലും ജീവിതശൈലി രോഗങ്ങൾ അധികരിക്കുന്ന ഇക്കാലത്ത് മക്കളെ ആയോധന കല പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിശിഷ്ടാതിഥികൾ സംസാരിച്ചു.ഓൾ ഇന്ത്യ ശിക്ഷിൻകായ് ഷിറ്റോ റിയൂ കരാട്ടെ ഫെഡറേഷന്റെ കീഴിൽ കല്ലടി കോളേജിന് മുൻവശമുള്ള ജാസ് കോംപ്ലക്സിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഷിറ്റോ റിയു കരാട്ടെ അക്കാദമയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് എക്സാമിൽ മികച്ച വിജയം കൈവരിച്ച വിജയിച്ച കുട്ടികൾക്കുള്ള ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.ഷിറ്റോ റിയു കരാട്ടെ അസോസിയേഷൻ കേരള ചീഫ് ഇൻസ്‌ട്രക്ടർ ഷിഹാൻ സമദ് ചുങ്കത്ത് ബ്ലാക്ക് ബെൽറ്റ് വിതരണവും, മണ്ണാർക്കാട് പോലിസ് സ്റ്റേഷനിലെ എസ് ഐ സോജൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സുബാഷ് മാസ്റ്റർ, ജനമൈത്രി പോലിസ് സമിതി ജില്ലാ കമ്മിറ്റിമെമ്പർ സിദ്ധീഖ് മച്ചിങ്ങൽ,വിന്നേഴ്സ് കരാട്ടെ & കൊബുടോ ക്ലബ്ബിന്റെ സ്ഥാപകൻ സെൻസെയ് റിഷാബ്, അലനല്ലൂർ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഉഷ ടീച്ചർ തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ സംസാരിച്ചു
إرسال تعليق