പള്ളിക്കുറുപ്പ് മുണ്ടം പോക്കിൽ പറമ്പിന് തീപിടിച്ചു

 

കാരാകുറുശ്ശി:പള്ളിക്കുറിപ്പ് മുണ്ടംപോക്കിൽ ഏകദേശം 5 ഏക്കർ യോളം വരുന്ന പറമ്പിന് തീപിടിച്ചു.വൈകുന്നേരം 6 30 ഓടുകൂടിയായിരുന്നു സംഭവം നടന്നത്.ഓടിക്കൂടിയ നാട്ടുകാർ ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂലമായി കാറ്റടിച്ചതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വരികയും സാഹചര്യത്തിൽ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഫയർ സ്റ്റേഷനിൽ നിന്ന് ടീം സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും നിമിഷ നേരത്തിനുള്ളിൽ പ്രദേശവാസികൾക്ക് പൂർണ്ണമായി തീ നിയന്ത്രണവിധേയമാക്കാൻ കഴിയുകയായിരുന്നു.മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജലീൽ എം ഫയർ ആൻഡ് റസ്ക്യൂ ഓഫീസേഴ്സ് ആയ സുരേഷ് കുമാർ .വി, സുജീഷ്. വി ,രഞ്ജിത്ത് പി .ആർ .വിജിത്ത്.ഒ എന്നിവർ അടങ്ങിയ സംഘം സംഭവസ്ഥലം പരിശോധിച്ചു.വീട്ടിലെ കരിയിലകൾ കത്തിച്ചതായിരുന്നു തീപിടിത്തതിന് കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു.കാറ്റുള്ളപ്പോൾ ഒരു കാരണവശാലും കരിയിലകൾ കത്തിക്കരുത് എന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുകയും കാട് മറ്റു വീടുകളിലേക്ക് ഭീഷണിയായതിനാൽ പറമ്പ് കാടുവെട്ടി വൃത്തിയാക്കാനുള്ള നിർദ്ദേശവും സ്ഥലം ഉടമയ്ക്ക് സേന നൽകി.

Post a Comment

أحدث أقدم