തെങ്കര പഞ്ചായത്തിലെ കാഞ്ഞിരവള്ളിയിൽ ഒഴിഞ്ഞ പറമ്പിൽ വൻ തീപിടുത്തം

 

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ കാഞ്ഞിരവള്ളിയിൽ ഒഴിഞ്ഞ പറമ്പിൽ വൻ തീപിടുത്തം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ 10000 ത്തോളം കോഴിക്കുഞ്ഞുങ്ങളുള്ള ഫാമിലേക്ക് തീപടരാതെ സംരക്ഷിച്ചു. നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. രണ്ട് ഫയർ എൻജിനിലെ വെള്ളം പൂർണമായി ഉപയോഗിച്ചാണ് തീ കെടുത്താൻ കഴിഞ്ഞത്.മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ. കെ. ഗോവിന്ദൻകുട്ടി സീനിയർ ഫയർ റസ്ക്യൂ ഓഫീസർ. വിമൽ കുമാർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വി .സുരേഷ് കുമാർ .വിഷ്ണു ഹോം ഗാർഡ് അൻസൽ ബാബു .മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ തീ പൂർണമായി അണച്ചു.


Post a Comment

أحدث أقدم