അമ്മയെ തിരിച്ചറിഞ്ഞ നിമിഷം

 

-ശുഭ (പ്രതിലിപി റൈറ്റർ),നിശബ്ദമായ വരികൾ

എനിക്ക് എഴുതുവാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ "അമ്മയെ" കുറിച്ച് എഴുതുമായിരുന്നു....ഈ വരികൾഎന്നെ പിടിച്ചു നിർത്തി, എന്റെ സുഹൃത്ത്, എന്നോടായി പറഞ്ഞതാണ്,തിരിച്ചു പറയാൻ വാക്കുകളൊന്നും അപ്പൊ കിട്ടിയില്ല...ഞാനിതുവരെ അമ്മയെക്കുറിച്ചു എഴുതുവാൻ ചിന്തിച്ചില്ല,

കാരണം:ഓരോ പുലരിയെയും പോലെ യാണ് "അമ്മ"പക്ഷേ,അസ്തമയംവരുന്നതേയില്ല ...ഒരു വാക്കു കൊണ്ടോ ഒരായിരം വാക്കുകൊണ്ടോ പോലും എഴുതി തീരില്ല,..അതാണ് "അമ്മ "ഒരമ്മയുടെ സ്നേഹം ഞാനെങ്ങനെ വെറുമൊരു പേനകൊണ്ട്  എഴുതി തീർക്കും...അങ്ങനെ മാറ്റിവെച്ചഎത്രയോ  സ്നേഹബന്ധങ്ങൾ നമുക്കുണ്ട്....

എങ്കിലും!

അവന്റെ വാക്കുകൾ കേൾക്കാതിരിക്കാൻ ആവില്ല, എഴുതാതിരിക്കാൻ ആവില്ല ,എന്നിലൂടെ ഈ വരികളിലൂടെ അവന്റെ മാതൃത്വം നിങ്ങളിലേക്ക് ഞാൻ പകർത്തുന്നു....ഞാനെന്തോ കളിയാക്കിയ കൂട്ടത്തിൽ, ഇതുവരെയില്ലാത്ത, ഇടറുന്ന ശബ്ദത്തിൽ അവൻ എന്നോട് ഇങ്ങനെ പറഞ്ഞു, ഒരമ്മയുടെ വേദന ഞാൻ നേരിട്ട് അറിഞ്ഞതാണ്, എന്റെ ഭാര്യയിലൂടെ,അവളുടെ പ്രസവം,ആ" നിമിഷം" അവളുടെ വേദനയിൽ ഞാനും കൂടെ ഉണ്ടായിരുന്നു,എന്റെ കുഞ്ഞിനെ,എന്റെ കൈകളിലേക്കാണ്  പ്രസവിച്ചത്,ആ പൊക്കിൾക്കൊടി മുറിച്ചതും ഞാൻ തന്നെയായിരുന്നു, അന്ന് ഞാൻ മനസ്സിലാക്കി ഒരു "സ്ത്രീ" എന്താണെന്ന്.അമ്മ  ഭാര്യ  എല്ലാം ഞാൻ തിരിച്ചറിഞ്ഞു,!ആ വേദന ആരും പറയാതെ ഇന്നെനിക്ക് തിരിച്ചറിയാം.ഈ വാക്കുകളിൽ അവന്റെ മാതൃത്വം തുളുമ്പി നിൽക്കുന്നത് ഒരു നിമിഷം ഞാൻ കണ്ടു.സ്ത്രീ അറിയാതെ, അഥവാ അമ്മ അറിയാതെ,അവരെ  തിരിച്ചറിയാൻ കഴിയുന്നതാണ് നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ "സ്നേഹം" എത്രയൊക്കെ ആഴത്തിൽ ഞാൻ എഴുതിയാലും,അവന്റെ സ്നേഹത്തിന്റെ മാധുര്യതിനേക്കാൾ  കൂടുതലായി എനിക്ക് ഒന്നും എഴുതാൻ കഴിയില്ല,അവന്റെ സ്നേഹത്തിനും അവൻ മനസ്സിലാക്കിയ, ആ മാതൃത്വത്തിനും വേറെ ആർക്കും കൊടുക്കാൻ കഴിയാത്ത ഒരു കഴിവുണ്ട്.ഒരമ്മയ്ക്ക് വേണ്ടതും  അതൊക്കെ തന്നെയാണ്,മക്കൾ സ്വയം അവരെ തിരിച്ചറിയുന്നതാണ്, ഒരമ്മയ്ക്ക് കിട്ടേണ്ട  യഥാർത്ഥ സ്നേഹവും പരിലാളനയും .... 

അതല്ലേ ശരി???...

അല്ലെങ്കിലും,

അവൻ ഇതു പറഞ്ഞപ്പോൾ എനിക്ക് പറയണമെന്നുണ്ടായിരുന്നു! ഇതിനേക്കാൾ ഭംഗിയായി,ഒരു വാക്കുപോലും എഴുതിച്ചേർക്കാൻ സത്യത്തിൽ എനിക്കാവില്ല എന്ന്.

Post a Comment

أحدث أقدم