തച്ചമ്പാറ : തിരുവനന്തപുരത്ത് വച്ച് നടന്ന 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പങ്കെടുത്ത 36 കലാ പ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു.ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകം , ഒപ്പന ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം ഹയർ സെക്കൻഡറി ഉർദു പദപ്രശ്നം , ഉറുദു കഥാരചന ,മാപ്പിളപ്പാട്ട് , ജലച്ഛായം , അറബിക് അടിക്കുറിപ്പ് രചന , സംസ്കൃത കഥാ രചന തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കി 40. പൊയിൻ്റെ കരസ്ഥമാക്കി പാലക്കാട് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാംസ്ഥാനത്ത് ദേശബന്ധു എത്തി .ജൂൺമാസം മുതൽ പ്രഗൽഭരായ ഗുരുക്കളുടെ ശിക്ഷണത്തിൽ പരിശീലനം നേടുകയും സബ്ജില്ലാ , ജില്ലാ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി ദേശബന്ധുവിലെ കലാ പ്രതിഭകൾ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിലും ചരിത്രനേട്ടമാണ് കൈവരിച്ചത് .അനുമോദന യോഗം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു.മാനേജർ വത്സൻ മഠത്തിൽ മൊമെന്റോ നൽകി കുട്ടികളെ അനുമോദിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടൻ, വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ , പി.ടി എ പ്രസിഡൻറ് സക്കീർ ഹുസൈൻ , പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം , ഹെഡ്മിസ്ട്രസ് എ വി ബ്രൈറ്റി , പിടിഎ അംഗങ്ങൾ രക്ഷിതാക്കൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന യോഗത്തിനു മുൻപായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ഘോഷയാത്രയും സംഘടിപ്പിച്ചു.
ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു
The present
0
إرسال تعليق