കഥകളിയെ അടുത്തറിഞ്ഞ് മുതുകുർശ്ശി കെ വി എ എൽ പി സ്കൂളിലെ വിദ്യാർഥികൾ


 തച്ചമ്പാറ: 2025 പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി മുതുകുർശ്ശി കെ വി എ എൽ പി സ്കൂളിൽ കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി അധ്യാപിക ഷൈനി ടീച്ചറുടെ അധ്യക്ഷതയിൽ ബാലകൃഷ്ണൻ അനിയൻ ഉദ്ഘാടനം ചെയ്തു.ജാനവി പിള്ളയും ഹർഷിതലക്ഷ്മി ടി യും കഥകളിയെ കുറിച്ചുള്ള വിശദീകരണവും കഥകളിയിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള അരങ്ങും വിദ്യാർത്ഥികളിൽ എത്തിച്ചു.സുരേഷ് പിള്ളയുടെയും അറിയപ്പെടുന്ന കഥകളി കലാകാരി കൂടിയായ രോഷ്നി പിള്ളയുടെയും മകളാണ് ജാനവി പിള്ള.ലോസ്ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ന്യൂറോ സയൻസ് ആൻഡ് ഡാറ്റാ സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന ജാനവി കഴിഞ്ഞ 17 വർഷമായി ഭരതനാട്യം പരിശീലിക്കുകയും പ്രസിദ്ധ നർത്തകി മീര ശ്രീനാരായണന്റെ കീഴിൽ ഇപ്പോൾ അഭ്യസനം തുടർന്നുവരികയും കോട്ടക്കൽ ഹരികുമാറിന്റെ കീഴിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കഥകളി പഠനവും നടത്തുന്നു ജാനവി പിള്ള.

പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർത്ഥിനിയായ മുണ്ടകുന്ന് തച്ചംങ്കോട് അനിതാപ്,രജിത ദമ്പതികളുടെ മകളായ ഹർഷിതലക്ഷ്മി ആറു വയസ്സ് മുതൽ മണ്ണാർക്കാടുള്ള,കലാദേവി നൃത്ത കലാക്ഷേത്രത്തിൽ, കലാമണ്ഡലം ഹരിദേവി ടീച്ചറുടെയും കലാമണ്ഡലം റോഷൻ ചന്ദ്രൻറെയും കീഴിൽ, ഭരതനാട്യം,കുച്ചിപ്പുടി,മോഹിനിയാട്ടം എന്നിവ അഭ്യസിച്ചു വരുകയും കഴിഞ്ഞ രണ്ടു വർഷമായി കലാമണ്ഡലം നാരായണൻകുട്ടിയുടെ കീഴിൽ കഥകളിയും അഭ്യസിക്കുന്നു. ഈയിടെ കഴിഞ്ഞ പാലക്കാട് ജില്ല പഞ്ചായത്ത് കേരളോത്സവത്തിൽ ഹർഷിത ലക്ഷ്മി കഥകളി മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കാൻ ഉള്ള യോഗ്യതയും ഹർഷിത ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.പരിപാടിയിൽ ബാലകൃഷ്ണൻ അനിയൻ,ജാൻവി പിള്ള,ഹർഷിത ലക്ഷ്മി എന്നിവരെ സ്കൂൾ അധ്യാപകർ ആദരിച്ചു.സ്കൂൾ ലീഡർ ഷെൻസാ. കെ. ഷാജഹാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് ലീഡർ മുഹമ്മദ് മിഥിലാജ് നന്ദിയും പറഞ്ഞു.


Post a Comment

أحدث أقدم