'പാഥേയം' സൗജന്യ ഭക്ഷണ വിതരണത്തിലേക്ക് സംഭാവന നൽകി

 

കാഞ്ഞിരപ്പുഴ:രായം തുരുത്തി വിഷുവേല കമ്മറ്റി'പാഥേയം' സൗജന്യ ഭക്ഷണ വിതരണത്തിലേക്ക് സംഭാവന നൽകി. തുടർച്ചയായി രണ്ടാം വർഷമാണ് വിഷുവേല കമ്മറ്റി 'പാഥേയം' സൗജന്യ ഭക്ഷണ വിതരണത്തിലേക്ക് സംഭാവന നൽകുന്നത്. വിവിധതരം ആഘോഷങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷണത്തിനായി അലയുന്നവരെയും നാം കണ്ണിൽ കാണണം എന്നും പാലക്കാട് മുതൽ മണ്ണാർക്കാട് വരെ തെരുവിൽ അന്തിയുറങ്ങുന്നവർക്കും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഒരുക്കി എത്തിക്കുന്ന 'പാഥേയം' സൗജന്യ ഭക്ഷണവിതരണം സതീഷ് മണ്ണാർക്കാട് കുടുംബവും നാടിനും നാട്ടാർക്കും മാതൃകയാണെന്നും കമ്മറ്റി പറഞ്ഞു. കമ്മറ്റി അംഗങ്ങൾ നൽകിയ സംഭാവന സതീഷ് മണ്ണാർക്കാട് കുടുംബവും ഏറ്റുവാങ്ങി.കമ്മറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ,മണികണ്ഠൻ,ബേബി,ഗോപാലൻ,കനകൻ,സുജിത്ത്,ബാബു,ദിനൂപ്,പ്രസാദ്,ശശി,മണി,രാമചന്ദ്രൻ, പ്രഭാകരൻ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇത്തരത്തിലുള്ള കമ്മറ്റികളുടെയും മനുഷ്യസ്നേഹം മനസ്സിലാക്കുന്ന വ്യക്തികളുടെയും വിലയേറിയ പിന്തുണയും,,സഹകരണവും, സഹായവും ലഭിക്കുന്നത് 'പാഥേയം' സൗജന്യ ഭക്ഷണ വിതരണത്തിന് പറഞ്ഞാൽ തീരാത്ത സഹായമാണ് ലഭിക്കുന്നത് എന്നും ജന്മനാട്ടിൽ നിന്നും ആളുകൾ തന്റെ കൂടെ ഉണ്ട് എന്ന വിശ്വാസം വളരെയധികം സന്തോഷം തീർക്കുന്നു എന്നും സതീഷ് മണ്ണാർക്കാട് കുടുംബവും പറഞ്ഞു. മനുഷ്യസ്നേഹ പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള ഏതൊരു വ്യക്തിക്കും തന്റെ നമ്പറായ +91 94463 67831 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും തന്നാൽ കഴിയുന്ന ഏതു സഹായവും നൽകും എന്നും സതീഷ് മണ്ണാർക്കാട് അറിയിച്ചു.

Post a Comment

أحدث أقدم