എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ. എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർസൊസൈറ്റിക്ക് സാന്ത്വന പ്രവർത്തനങ്ങൾക്കായി ക്ലബ്ബ് അംഗങ്ങൾ സ്വരൂപിച്ച 21111 (ഇരുപത്തി ഒന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപ കൈമാറി. പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചാണ് എടത്തനാട്ടുകരയിലെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കീഴിലുള്ള അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ശയ്യാവലംബികളായ രോഗികൾക്കും മറ്റ് രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും സ്വാന്തനമേകുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് തുക കൈമാറിയത്. തുക വാർഡ് മെമ്പർ അലി മഠത്തൊടി പാലിയേറ്റീവ് കെയർ സെക്രട്ടറി റഹീസ് എടത്തനാട്ടുകരക്ക് കൈമാറി. പി.ടി.എ പ്രസിഡണ്ട് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് റഹമത്ത് മഠത്തൊടി എടത്തനാട്ടുകര കെ.വി.വി.എസ് പ്രതിനിധി മുഫീന ഏനു പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, എം.പി.ടി.എ പ്രസിഡന്റ് സി റുബീന, പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി മുസ, എം അയ്യൂബ്ബ്, ആശാ വർക്കർമാരായ കെ ജുമൈല, പി ഹസനത്ത് പി.ടി.എ അംഗങ്ങളായ സുബൈർ പാറോക്കോട്ട്, മുസ്തഫ വെള്ളേങ്ങര, സി.പി അസീസ്, വി അലി, കെ.പി നസീർ, റഷീദ് ചതുരാല, പി ഷാജി, പി.പി അലി, കെ ഷബീർ, എം റസാഖ്, കെ സിബിത്ത്, ഒ നിജാസ്, വി മുബഷിറ, ടി സുബൈദ, വി ഫാരിസ, കെ ഷാനിബ, പി ഫർഷാന, കെ നിജിഷ, വി ജഹാന ഷെറിൻ, സി മുർഷിദ, വി.പി സജ്ല, ടി സെൽഫിയ, എൻ സുനീറ, കെ ബുഷറ അധ്യാപകരായ കെ.എ മിന്നത്ത്, സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ, പി നബീൽ ഷാ, എ ദിലു ഹന്നാൻ, എം അജ്ന ഷെറിൻ വിദ്യാർത്ഥികളായ പി സിയ, പി ഹയ നാസ്നീൻ, എം നഷ്ദാൻ, എ മുഹമ്മദ് അമാൻ എന്നിവർ സംബന്ധിച്ചു.
إرسال تعليق