തച്ചമ്പാറ:പി. സി. ജോസഫ് അനുസ്മരണം ഫെബ്രുവരി 16 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് മുതുകുറുശ്ശി അമ്പലപ്പടിയിൽ വെച്ച് നടക്കുന്നു.സി.പി.ഐ.എം. മുതുകുറുശ്ശി ബ്രാഞ്ച് അംഗവും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി. സി. ജോസഫ്.പി. സി. ജോസഫ് അന്തരിച്ച് ഒരു വർഷം പൂർത്തിയാവുകയാണ് ഫെബ്രുവരി 16 ന്.തച്ചമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ സുസ്ഥിരവികസനത്തിനും മുതുകുറുശ്ശിയുടെ വികസനക്കുതിപ്പിനും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് നേത്വത്വം നൽകിയ പി. സി. ജോസഫിന്റെ അനുസ്മരണ പരിപാടിയിൽ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ: കെ. പ്രേംകുമാർ എം എൽ എ,ഏരിയാ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി,ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. രാജൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
പി. സി. ജോസഫ് അനുസ്മരണം ഫെബ്രുവരി 16 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് മുതുകുറുശ്ശി അമ്പലപ്പടിയിൽ
The present
0
إرسال تعليق