മാളിക്കുന്ന്:- ഞറളത്ത് ശ്രീ രാമ സ്വാമി ക്ഷേത്രത്തിലെ സമാദരണീയം 2025 ൽ കൃഷ്ണൻകുട്ടി നമ്പീശൻ സ്മാരക പുരസ്കാരം പ്രശസ്ത മദ്ദള കലാകാരൻ കൈലിയാട് മണികണ്ഠന് നൽകി. നവീകരണ കമ്മറ്റി സെക്രട്ടറി സുനിൽ. കെ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ടി . ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം. ആർ. മുരളി ഉദ്ഘാടനം ചെയ്തും. പ്രശസ്ത നാടൻ പാട്ടു കലാകാരൻ പ്രണവം ശശി മുഖ്യാതിഥി ആയിരുന്നു. അവാർഡ് വിശദീകരണം ഡോ . എൻ .പി വിജയകൃഷ്ണൻ നടത്തി. മുൻ മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മറ്റി ചെയർമാൻ ഗംഗാധരൻ മാസ്റ്റർ ,മലബാർ ദേവസ്വം ബോർഡ് മെംബർമാരായ നീലകണ്ഠൻ മാസ്റ്റർ, കെ.. പി രാമചന്ദ്രൻ , ദേവസ്വം എക്സി. ഓഫീസർ ആനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നവീകരണ കമ്മറ്റി പ്രസിഡൻ്റ് ഗംഗാധരൻ നായർ, മുൻ എക്സി. ഓഫീസർ എ. വാസുദേവൻ എന്നിവർ സംബന്ധിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ ഗോപകുമാർ നന്ദിയും പറഞ്ഞു.
إرسال تعليق