തച്ചമ്പാറ:1931 ൽ പ്രവർത്തനമാരംഭിച്ച ദേശബന്ധു സ്കൂൾ നിരവധി തലമുറകൾക്ക് വിജ്ഞാനം പകർന്ന് നൽകിക്കൊണ്ട് പാഠ്യ - പാഠ്യേതര മേഖലകളിൽ ഇന്ന് സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു പൊതുവിദ്യാലയമായി മാറി ദേശബന്ധു സ്കൂൾ. USS , NMMS സ്കോളർഷിപ്പുകൾ ധാരാളം കുട്ടികൾക്ക് ലഭിക്കുന്നു. SSLC ,+2 പരീക്ഷകളിൽ ഉയർന്ന വിജയശതമാനം . സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 36 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് A ഗ്രേഡ് വാങ്ങി.പൊതു വിദ്യാലയങ്ങളിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി,ചരിത്രനേട്ടം കൈവരിച്ചു.
സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിലും കായികോൽസവത്തിലും പങ്കെടുത്ത് കുട്ടികൾ ശ്രദ്ധേയരാകുന്നു . NSS , NCC , Scout , Guides , JRC , Littile Kites തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിത്യസ്തമാർന്ന സാമൂഹൃപ്രതിബദ്ധതയുള്ള പരിപാടികൾ,മാനേജർ വൽസൻ മഠത്തിലിൻ്റെയും,ക്രിയാത്മകമായ PTA കമ്മിറ്റിയുടെയും, അർപ്പണബോധമുള്ള അധ്യാപകരുടെയും നേതൃത്വത്തിൽ മിടുക്കരായ കുട്ടികളുടെയും, ദിശാബോധമുള്ള രക്ഷിതാക്കളുടെയും സർവ്വോപരി പൂർവ്വ അധ്യാപകരുടെയും , വിദ്യാർത്ഥി സമൂഹത്തിൻ്റെയും പിന്തുണയോടെ ദേശബന്ധു ജൈത്രയാത്ര തുടരുകയാണ്.നിരവധി തലമുറകൾക്ക് അറിവ് പകർന്ന് നൽകി ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് എ.വി ബ്രൈറ്റി , പി.എം ബൾക്കിസ് , യു വിജയലക്ഷ്മി , എം.ജെ സിബി , സന്ധ്യ സേതുമാധവൻ എന്നിവർക്കുള്ള യാത്രയപ്പും , അതിനോടനുബന്ധിച്ച് രക്ഷിതാകളുടെയും , കുട്ടികളുടെയും , അധ്യാപകരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്ന 2 ദിവസത്തെ ദേശബന്ധു മഹോൽസവം 2025 ഫെബ്രുവരി 22 . 23 ശനി ഞായർ ദിവസങ്ങളിൽ അരങ്ങേറി മാനേജർ വൽസൻ മഠത്തിലിൻ്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ യാത്രയയപ്പ് സമ്മേളനം കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്ക് മാനേജ്മെൻ്റിൻ്റെയും ,പി ടി എ യുടെയും ഉപഹാരങ്ങൾ നൽകി , സംസ്ഥാന തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്ക്കൂൾ പ്രസിദ്ധികരിക്കുന്ന ദേശ ദീപം പത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു , സ്മിത പി അയ്യങ്കുളം , അബൂബക്കർ മുച്ചിരിപാട് ബിന്ദു കുഞ്ഞിരാമൻ ,എ വി ബ്രൈറ്റി , പി.എം ബൾക്കിസ് , യു വിജയലക്ഷ്മി , എം ജെ സി ബി , സന്ധ്യ സേതുമാധവൻ , കെ കെ രാജൻ , എ ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق