തച്ചമ്പാറ: മാങ്കുറുശ്ശി ശ്രീകുറുമ്പbഭഗവതി ക്ഷേത്ര പൂരം 13 മുതൽ 26 വരെ ആഘോഷിക്കും. 13ന് തന്ത്രി പനാവൂർമന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമിക ത്വത്തിൽ കൊടിയേറും. തുടർന്ന് 9-ന് കലവറ നിറയ്ക്കൽ എന്നിവ ഉണ്ടായിരിക്കും.നിത്യേന വിശേഷാൽ പൂജ കൾക്ക് പുറമെ വൈകിട്ട് 5.40 ലളിതാസഹസ്രനാമജപം, 6.10-ന് സോപാനസംഗീതം, 6.45ന് സ്റ്റേജ് പ്രോഗ്രാം, രാത്രി 8.15ന് പ്രസാദ ഊട്ട്, 8.30ന് തായമ്പക, 9.30ന് ശീവേലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.പൂരം ദിവസമായ 24ന് രാവി ലെ 5.30ന് പ്രത്യക്ഷ മഹാഗണ പതിഹോമം, കളഭാച്ചാർത്ത്, വി ശേഷാൽപൂജകൾ, 9ന് ഉഷപൂജ, കേളി, 9.30 ന് ഗംഭീര പഞ്ചാരിമേളം വൈകിട്ട് 4ന് വേലയിള ക്കൽ, 6.15ന് ചുറ്റുവിളക്ക്, 6 മു തൽ രാത്രി 10 വരെ ദേശവേലക ളുടെ ക്ഷേത്രപ്രദക്ഷിണം, 25ന് പുലർച്ചെ 4ന് താലം നിരത്തൽ, ചെണ്ടമേളം പ്രദക്ഷിണം, തുടർ ന്ന് രാവിലെ 9ന് കൊടിയിറക്ക ത്തോടെ പൂരം സമാപിക്കും.
മാങ്കുറുശ്ശി പൂരം 24ന്
The present
0
إرسال تعليق