എടത്തനാട്ടുകര:പാഠ്യ,പാഠ്യാനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാലയ പ്രവർത്തന മികവുകൾ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ യു.പി. വിഭാഗം സംഘടിപ്പിച്ച മികവുത്സവം 'ദർപ്പണം 2കെ25' സമാപിച്ചു.
സ്‌കൂളിലെ ഗണിതം, സയൻസ്, സോഷ്യൽ, ഇംഗ്ലീഷ്, അറബിക്, മലയാളം,സംസ്‌കൃതം, പ്രവർത്തി പരിചയം ക്ലബ്ബുകൾക്ക് കീഴിൽ, പിലാച്ചോല നൂറുൽ ഹിദായ മദ്രസയിലും വട്ടമണ്ണപ്പുറത്തുമാണ് മികവുത്സവം സംഘടിപ്പിച്ചത്.പിലാച്ചോലയിൽ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബഷീർ പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മമദ് സുബൈർ, പ്രധാനാധ്യാപകൻ പി. റഹ്‌മത്ത്, സീനിയർ അസിസ്റ്റന്റ് ഡോ. സി.പി. മുഹമ്മദ് മുസ്തഫ, എം. അഹമ്മമദ് കുട്ടി ഹാജി, പി. ഹംസ ഹാജി,ബാപ്പു തുവ്വശ്ശേരി, രക്ഷിതാക്കളായ അലി പോത്തുകാടൻ,ഹബീബു റഹ്മാൻ,കെ ലുഖ്മാൻ, പഞ്ചായത്ത് ഓവർസിയർ ശബാബ്,എസ്.ആർ.ജി. കൺവീനർ പി.മുംതാസ്, അധ്യാപകരായ എം. അഷ്‌റഫ്, സി.ജി. വിമൽ, കെ.പി.ശോഭന, വി.പി. നൗഷിദ, സി.ബഷീർ, ടി.യു. അഹമ്മദ് സാബു, കെ. യൂനുസ് സലിം, എസ്. കാർത്തി, എ.സീനത്ത് അലി, കെ.ടി.സക്കീന, പി. അബ്ദുൽ ലത്തീഫ്,പി. ബൽകീസ് ഇബ്രാഹിം, എൻ.രേഷ്മ, അനീഷ് കുമാർ, അനീഷ അലി,കെ. അക്ബറലി, വിദ്യാർഥികളായ അൽഫ ജഫ്ൻ,കെ.പി. ഇഷ നസീർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും
നടത്തി.
إرسال تعليق