മണി കിലുക്കം മാർച്ച് 4 മുതൽ 6 വരെ വടക്കഞ്ചേരിയിൽ.ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

 

വടക്കഞ്ചേരി: നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം വോയിസ് ഓഫ് വടക്കഞ്ചേരി,മണി കിലുക്കം 2025 സംസ്ഥാന നാടൻപാട്ട് മത്സരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 4 5 6 തീയതികളിൽ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനു സമീപം നാട്ടരങ്ങ് ഓപ്പൺ വേദിയിലാണ് പരിപാടി.നാലിന് കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രണവം ശശി മുഖ്യാതിഥിയാകും.ആറിന് സമാപനം നടൻ വിപിൻ ജോർജ് ഉദ്ഘാടനം ചെയ്യും.തനത് നാടൻ പാട്ട് ശൈലിയിലുള്ള നാടൻ പാട്ടുകൾ അവതരിപ്പിക്കുന്ന ട്രൂപ്പുകൾക്ക് മത്സരിക്കാം.ഒരു ട്രൂപ്പിൽ 7 മുതൽ 15 വരെ അംഗങ്ങളാവാം.ഒന്നാം സമ്മാനം 50,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 25000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 15,000 രൂപയും ട്രോഫിയും .ഫോൺ 9847345235. വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ പി.ഗംഗാധരൻ,ചെയർമാൻ പള്ളിക്കാട് മോഹനൻ,കലാ സാംസ്കാരിക വിഭാഗം കൺവീനർ എഎം ഷിബു,സന്തോഷ് കുന്നത്ത്,ട്രഷറർ കെപി സണ്ണി എന്നിവർ പങ്കെടുത്തു

Post a Comment

أحدث أقدم