മുപ്പത് അഭിനേതാക്കൾ വേഷമിടുന്ന മെഗാ നാടകം 'ഒരു കുപ്രസിദ്ധ ഗ്രാമം' ഫെബ്രുവരി 9 ന് കൊൽക്കത്ത ബിഹാല ശരത് സദൻ ഓഡിറ്റോറിയത്തിൽ അരങ്ങേറും

 

പാലക്കാട്‌ :കേരളത്തിലെ പ്രമൂഖ നാടക സംവിധായകൻ  രവി തൈക്കാട് രചനയും സംവിധാനവും നിർവഹിച്ച 'ഒരു കുപ്രസിദ്ധ ഗ്രാമം' എന്ന മെഗാ നാടകം 2025 ഫെബ്രുവരി 9 ഞായർ പകൽ അഞ്ചു മണിക്ക് കൊൽക്കത്ത ബിഹാല ശരത് സദൻ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.കൊൽക്കത്തയിൽ ചരിത്ര പ്രധാനമായ മൂന്ന് മെഗാ നാടകങ്ങൾ അവതരിപ്പിച്ച് ഖ്യാതി നേടിയ സംവിധായകനാണ് രവി തൈക്കാട്.കൊൽക്കത്ത തളിപ്പറമ്പ സംഘത്തിന്റെ അറുപത്തി ആറാം വാർഷികാത്തോടനുബന്ധിച്ചാണ്  'ഒരു കുപ്രസിദ്ധ ഗ്രാമം' അരങ്ങിലെത്തുന്നത്  മുപ്പത് അഭിനേതാക്കൾ വേഷമിടുന്നു.ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കൊളളയും കൊലയും നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ തമിഴ്നാട് കേന്ദ്രീകരിച്ചുളള 'തിരുട്ടുഗ്രാമത്തി'ന്റെ ആരംഭം മുതലുളള ഉദ്യോഗജനകമായ കഥയും ചരിത്രവും, അവിടേക്ക് പ്രമാദമായ കേസ്സുകൾ തെളിയിക്കാൻ സാഹസപ്പെട്ട് എത്തുന്ന പോലീസ് സേനയുടേയും ത്രസിപ്പിക്കുന്ന അന്വഷണമാണ്  ഈ നാടകത്തിന്റെ ഇതിവൃത്തം.കൊൽക്കത്തയിലെ വിവിധ മലയാളി സമാജങ്ങളിലെ അഭിനേതാക്കൾ വേഷമിടുന്നു.നാലു വയസ്സുകാരി ദേവശ്രീ രാകേഷ് മുതൽ എഴുപതു വയസ്സുള്ള ലൈല ചെറിയാൻ വരെ പ്രായമുളളവർ അഭിനയിക്കുന്നു എന്ന സവിശേതയുമുണ്ട്.ബിഹാല ഗേൾസ് സ്കൂളിലെ മൂന്നു മാസത്തെ റിഹേഴ്സലിന് ശേഷമാണ് നാടകത്തിന്റെ അവതരണം. നാടകത്തിന്റെ അണിയറയിലും പ്രമൂഖരായ ഇരുപത് കലാകാരന്മാരുണ്ട്.തളിപ്പറമ്പ സംഘത്തിന്റെ അറുപത്തിയാറാം വാർഷികത്തോടനുബന്ധിച്ചാണ് ശ്രദ്ധേയമായ നൃത്തനൃത്ത്യങ്ങളും  മെഗാ നാടകാവതരണവും നടത്തുന്നത്.

Post a Comment

أحدث أقدم