കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം നേതൃശില്പശാല സംഘടിപ്പിച്ചു

 

മണ്ണാർക്കാട്:അശാന്തിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് മോക്ഷം ലഭ്യമാവാൻ ഏകദൈവ വിശ്വാസം കൊണ്ടു മാത്രമെ സാധ്യമാവൂ എന്ന് കെ.എൻ.എം പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ.എ.എം ഇസ്ഹാഖ് മൗലവി. ചിറക്കൽപടി മദ്റസത്തുൽ ഇസ്ലാമിയ്യയിൽ കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം നേതൃശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപകലു ഷിതമായ യുവ മനസ്സുകളിൽ സമാധാനത്തിൻ്റെ സന്ദേശം പകർന്നു കൊടുക്കേണ്ടത് ഒരു മുസ്ലിമിൻ്റെയും ബാധ്യതയാണെന്നും വേദ ഗ്രന്ഥ പ്രമാണങ്ങളിലൂടെ അവർക്ക് ദിശാബോധം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.വി. മുഹമ്മദ് മൗലവി അധ്യക്ഷം വഹിച്ചു. ഡോ. പി.എം.എ വഹാബ്,ഹദ്‌യത്തുല്ല സലഫി എന്നിവർ ക്ലാസ്സെടുത്തു. കെ. ഹസൈനാർ മാസ്റ്റർ, മുഹമ്മദലി അൻസാരി, ഹംസ ബാഖവി, എം.കെ. അബൂബക്കർ, അബ്ദുല്ല സ്വലാഹി, ഹംസഅൻസാരി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم