ഫ്രഞ്ച് പൊതുമേഖലാ സ്ഥാപനം നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് കല്ലടിക്കോട് കിരൺരാജ് അർഹനായി

 

കല്ലടിക്കോട് :ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്ന ഫ്രഞ്ച് പൊതുമേഖലാ സ്ഥാപനം നല്കുന്ന ഉന്നതവിദ്യാഭ്യാസ സ്കോളാർഷിപ്പിന് കല്ലടിക്കോട് ചുങ്കം കിരൺരാജ് അർഹത നേടി.തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് & റിസർച്ച് ൽ നിന്നും ഇനോർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കിരൺരാജ് ഓർഗോ മെറ്റാലിക് കെമിസ്ട്രിയിൽ ഗവേഷണം ചെയ്യുന്നതിനാണ് കമ്പനി സ്കോളർഷിപ്പ് അനുവദിച്ചത്. ഫ്രാൻസിലെ ടുലൂസിലുള്ള ലാബോറട്ടറി ഓഫ് കോർഡിനേഷൻ കെമിസ്ട്രിയിലാണ് ഗവേഷണം ചെയ്യുന്നത്.മൂന്നു വർഷമാണ് കാലാവധി. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച വി.പി.ജയരാജന്റെയും ഹയർ സെക്കന്ററി അധ്യാപിക എ.ടി.രജനിയുടെയും രണ്ടാമത്തെ മകനാണ് കിരൺരാജ്.സഹോദരൻ ഐ ടി എൻജീനിയറായ അക്ഷയ്രാജ് ആസ്ട്രേലിയയിലെ സിൽടെക്സ് കമ്പനി ഉദ്യോഗസ്ഥനാണ്

Post a Comment

أحدث أقدم