പാലക്കയം:ഏഴുമാസങ്ങൾ നീണ്ടുനിന്ന വിവിധ പരിപാടികളോടെ പാലക്കയം കുടിയേറ്റത്തിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി.സമാപന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു.തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് കെ.നൗഷാദ് ബാബു അധ്യക്ഷനായി.മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങളും, വന്യ മൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ട സാഹചര്യവും നിയമസഭയിൽ ഉന്നയിച്ചുകൊണ്ട് ആവശ്യമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. കുരുമുളക്, നാളികേരം തുടങ്ങിയവ മറ്റുരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ കരാർ ഒപ്പിട്ടിട്ടുണ്ട്, അതിനെതിരെ കർഷകർ ഒന്നിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനും തുടർന്നുള്ള നടപടികൾക്ക് പുറമെ പോകാത്ത തരത്തിലുള്ള തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് , പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചു പുരക്കൽ, ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഷാജു പഴുക്കാത്തറ, പി. സി രാജൻ പുളിന്തറകുന്നേൽ, ഫാ.ബിജു കല്ലിങ്ങൽ, വാർഡ് അംഗം ബെറ്റി ലോറൻസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൻറെ ഭാഗമായി കർഷകസെമിനാർ , ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കൽ , സ്മരണിക പ്രകാശനം , സമ്മാനകൂപ്പൺ നറുക്കെടുപ്പ് , ഗാനമേള എന്നിവ ഉണ്ടായി.
പാലക്കയം മലയോര ഉത്സവത്തിന് സമാപനമായി
The present
0
إرسال تعليق