തിരുവിഴാംകുന്ന്:ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന കിളികള്‍ക്ക് ഒരു കുടം ജലം കരുതുകയാണ് തിരുവിഴാംകുന്ന് സിപിഎ യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ.പാരിസ്ഥിതിക പ്രവർത്തകരും പക്ഷി നിരീക്ഷകനുമായ രഞ്ജിത് ജോസിന്റെയും വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ ജയചന്ദ്രൻ ചെത്തല്ലൂരിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ലോക പരിചിന്തന ദിനമായി (world Thinking Day) ലോകത്തെ മുഴുവൻ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളും മറ്റുള്ളവർക്ക് ചെറിയ ഒരു സഹായമെങ്കിലും നൽകിക്കൊണ്ട് ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് വിദ്യാലയത്തിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.സൈലൻറ് വാലി നാഷണൽ പാർക്കിന്റെ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ വി എസ് വിഷ്ണുവാണ് പറവകൾക്കൊരു കുടം പദ്ധതിക്ക് തുടക്കം കുറിച്ചത്.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീവത്സൻ ടി എസ് അധ്യക്ഷത വഹിച്ചു. മാനേജർ സിപി ശിഹാബുദ്ദീൻ ,ബിന്ദു പി വർഗീസ്, ജയചന്ദ്രൻ ചെത്തല്ലൂർ, രഞ്ജിത്ത് ജോസ്, മണികണ്ഠൻ ,ഹാരിസ് ,റാഫത്ത് എന്നിവർ സംസാരിച്ചു. സ്കൗട്ട് വിദ്യാർത്ഥികളും മറ്റു അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു
إرسال تعليق