പാലക്കാട് :സാഹസിക സഞ്ചാരികള്‍ക്കായി പര്‍വതാരോഹണവും മരുഭൂമി യാത്രകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ദുബായ്.സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടാതെ ദുബായ് നഗരത്തിന്റെ മനോഹര കാഴ്ചകളും ബീച്ചും ക്യാംപിംഗും മറ്റും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ സീസണില്‍ ഒരുക്കിയിട്ടുള്ളത്.ആഡംബര താമസസൗകര്യത്തോടു കൂടിയുളള രാത്രികാല മരുഭൂമി സഫാരിയില്‍ മണലിലൂടെയുള്ള സാഹസികയാത്രയ്ക്കുള്ള അവസരമാണ് ലഭിക്കുക.ഹത്തായിലേക്കുള്ള പാതയില്‍ വെറും 30 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ 300 ചതുരശ്ര അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന മരുഭൂമിയിലെ ഏറ്റവും വലിയ മണല്‍ക്കൂനയില്‍ രാത്രി ചെലവഴിച്ച് സാഹസികത ആസ്വദിക്കാം. മരുഭൂമി പ്രദേശമായ സൈഹ് അല്‍ സലാമിലെ അല്‍ ജിയാദ് സ്റ്റേബിള്‍സില്‍ കുതിര സവാരി നടത്താനും അവസരമുണ്ട്. ദുബായിലെ സൈഹ് അല്‍ സലാം മരുഭൂമിയില്‍ 10 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മനുഷ്യനിര്‍മ്മിത തടാകങ്ങളായ അല്‍ മര്‍മൂവില്‍ മരുഭൂമിയിലെ നിരവധി ദേശാടന പക്ഷികളുള്‍പ്പെടെ തടാകങ്ങള്‍ക്ക് ചുറ്റും വസിക്കുന്ന 170 ഇനം പക്ഷികളെ കാണാം.ദുബായ് ഡൗണ്‍ടൗണില്‍ നിന്ന് വെറും 90 മിനിറ്റ് യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന ഹത്ത പര്‍വതനിര,യുഎഇയെ ഒമാനില്‍ നിന്ന് വേര്‍തിരിക്കുന്ന കിഴക്കന്‍ അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വതനിരയായ ഹജര്‍ എന്നിവ കൂടാതെ പര്‍വതപാതയിലെ ബൈക്ക് റൈഡിംഗ്, കയാക്കിംഗ്, കുതിര സവാരി, ക്യാമ്പിംഗ് എന്നിവയും ആസ്വദിക്കാം.വനത്തിലെ താമസം, ലോകത്തെ മിക്ക ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാനുള്ള അവസരം തുടങ്ങി വൈവിധ്യമാര്‍ന്ന അവസരങ്ങളും ഈ സീസണില്‍ ദുബായ് ഒരുക്കിയിട്ടുണ്ട്.
إرسال تعليق