എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് ടീൻസ് ക്ലബ്ബിന് കീഴിൽ പാണ്ടിക്കാട് സൽവ കെയർ ഹോം സന്ദർശനം നടത്തി

 

എടത്തനാട്ടുകര:കൗമാരക്കാരായ വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ  എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ടീൻസ് ക്ലബ്ബിന് കീഴിൽ പാണ്ടിക്കാട് സൽവ കെയർ ഹോം സന്ദർശനം നടത്തി. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘമാണ് കെയർ ഹോം സന്ദർശിച്ചത്.സൽവ കെയർ ഹോം  അന്തേവാസികൾ സന്ദർശകർക്കായി കഥ പറച്ചിൽ,കവിത,ഗാനം എന്നിവ ആലപിച്ചു. കുട്ടികൾ അന്തേവാസികൾക്കായി വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സൽവ കെയർ ഹോം  വെൽഫയർ ഓഫീസർ ടി.കെ അഫീഫ,ജനറൽ മേനേജർ എം.ഇ. നൗഫൽ,ടീൻസ് ക്ലബ്ബ് കൺവീനർ പി.സബ്ന, അധ്യാപകരായ സി. നഫീസ,കെ.ടി. സിദ്ധിഖ്, വി.പി.അബൂബക്കർ, വി. അക്ബറലി,ടീൻസ് ക്ലബ്ബ് അംഗങ്ങളായ ടി.കെ. അൽഫ,ഒ.മിൻഹ,ടി.ഹസ്ന എന്നിവർ പ്രസംഗിച്ചു.ടീൻസ് ക്ലബ് അംഗങ്ങൾ സൽവ കെയർ ഹോമിന് സാമ്പത്തിക സഹായവും നൽകി.

Post a Comment

أحدث أقدم