നെല്ലിപ്പുഴ -ആനമൂളി റോഡ് റോഡ് ടാറിങ് ഉടൻ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം പരിഹരിക്കണം. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

 

നെല്ലിപ്പുഴ -ആനമൂളി റോഡ് പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന്നായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കെ ആർ എഫ് ബി ഉദ്യോഗസ്ഥരുമായി റോഡ് വർക്കുകൾ സംബന്ധിച്ച് ചർച്ച നടത്തി.ഷൊർണ്ണൂർ ഓഫീസിൽ വെച്ച് കെ ആർ എഫ് ബി എക്സികുട്ടീവ് എഞ്ചിനീയർ ജയ,അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ അനീഷ് ,രംഗനാഥൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ പഴേരി ഷരീഫ് ഹാജി,കൺവീനവർ ഫിറോസ് ബാബു,  ട്രഷറർ ഷൌക്കത്ത് തെങ്കര, വൈസ് ചെയർമാൻമാരായ ഷൌക്കത്ത് കെ പി എം, ഷറഫ് പഴേരി തുടങ്ങിയവർ പങ്കെടുത്തു.തെങ്കര വരെ എത്രയും വേഗം ടാറിംഗ് പൂർത്തിയാക്കുമെന്നും അതുവരെ ഇടക്കിടക്ക് വെള്ളം നനക്കുമെന്നും, ഡ്രൈനേജിന് സ്ലാബിടാൻ നടപടി സ്വീകരിക്കാമെന്നും ഇ ഇ അറിയിച്ചു.മുറിച്ച് മാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൻ്റെ ഓരങ്ങളിൽ നിന്നും ഉടൻ നീക്കം ചെയ്യുന്നതിന് മരം ലേലം കൊണ്ട കരാറുകാരനെ നേരിൽ വിളിച്ച് നിർദേശം നൽകി.ഇനിയും മുറിച്ച് മാറ്റാനുള്ള 200 ൽപ്പരം മരങ്ങൾ മാറ്റുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും, മരങ്ങൾ മാറ്റുന്ന മുറക്ക് കെ എസ് ഇ ബി വർക്കുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എക്സികുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

أحدث أقدم