തച്ചമ്പാറ:ആലുവ ടൗൺഹാളിൽ വെച്ചു നടന്ന മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരത്തിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി വിജീഷിന് രണ്ടാം സ്ഥാനം.അൻപത്തി അഞ്ച് കിലോ സീനിയർ വിഭാഗമാണ് സ്ഥാനം ലഭിച്ചത്.തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലാണ് വിജീഷിന്റെ പരിശീലനം. ദിവസങ്ങൾക്കു മുൻപ് പാലക്കാട് വടക്കാഞ്ചേരിയിൽ വച്ചുനടന്ന ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം വിജീഷ് ഒന്നാം സ്ഥാനം നേടിയിരുന്നു.വടക്കാഞ്ചേരിയിൽ വച്ചു നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിജീഷ് ദിവസങ്ങൾക്കകം മിസ്റ്റർ കേരള രണ്ടാം സ്ഥാനം നേടി ഇരട്ടി സന്തോഷം നൽകി എന്നും വിജീഷിന്റെ വിജയത്തിൽ സ്ഥാപനം അഭിമാനിക്കുന്നു എന്നും പരിശീലകൻ പ്രശാന്ത് പറഞ്ഞു.
മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരം : തച്ചമ്പാറ സ്വദേശിക്ക് രണ്ടാം സ്ഥാനം
The present
0
إرسال تعليق