മണ്ണാർക്കാട്:നാസ്തികത അരാജകത്വങ്ങൾക്ക് വഴിയൊരുക്കുന്നതായും,നിരീശ്വര വിശ്വാസത്തിന്റെ ധാര്‍മിക ശൂന്യമായ അടിസ്ഥാന ആശയങ്ങൾ മനുഷ്യരെ ഗുരുതര തെറ്റുകളിലേക്ക് വഴിനടത്തുന്നതായും 'നാസ്തികതയുടെ തെരുവ് വിചാരണ' എന്ന ശീർഷകത്തിൽ മണ്ണാർക്കാട് നടന്ന പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. മതവിശ്വാസം നിരാകരിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്. മതം മനുഷ്യനന്മയാണ്.സമൂഹത്തിൽ അധാർമ്മിക വ്യാപനത്തിനും അരാജകത്വത്തിനും വെള്ളവും വളവുമായി മാറുകയാണ് നവ നാസ്തികതയെന്നും മത ധാർമ്മികമൂല്യങ്ങൾ നെഞ്ചേറ്റുന്നവർ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഐ.എസ്.എം സംസ്ഥാന സമിതി മണ്ണാർക്കാട്ട് കുന്തിപ്പുഴ യിൽ സംഘടിപ്പിച്ച 'എവിടെൻസ് സമ്മേളനം' അഭിപ്രായപ്പെട്ടു. മതവിശ്വാസം മനുഷ്യനെ നയിക്കുന്നത് ആത്യന്തികമായ മോക്ഷത്തിലേക്കാണ്. ഇസ് ലാം വിഭാവന ചെയ്യുന്ന മാനവിക ധാർമ്മിക സന്ദേശങ്ങൾ എക്കാലവും പവിത്രവും പരിപാവനത്വമുള്ളതാണ്. വർഗീയ പരാമർശങ്ങളിലൂടെയും മറ്റും വിദ്വേഷവും വെറുപ്പും പരത്താൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം ഒന്നായി മുന്നേറണമെന്നും സമ്മേളനം വ്യക്തമാക്കി. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷുക്കൂർ സ്വലാഹി പരിപാടി ഉൽഘാടനം ചെയ്തു.എം എം അക്ബർ,ശരീഫ് മേലേതിൽ,സുബൈർ പീടിയേക്കൽ മുഹമ്മദലി അൻസാരി ഫൈസൽ അൻസാരി അസൈനാർ മാസ്റ്റർ ഉമ്മർ മാസ്റ്റർ ഷൗക്കത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.എം എം ഇക്ബാൽ അധ്യക്ഷത വഹിച്ചു.
إرسال تعليق