'ധാർമ്മിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക' എസ് എം ഇ സി സ്ഥാപനങ്ങളുടെ വാർഷിക പരിപാടികൾ നടത്തി

 


മണ്ണാർക്കാട് :എസ് എം ഇ സി സ്ഥാപനങ്ങളുടെ വാർഷിക പരിപാടികൾ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബാഗുകളിൽ കത്തി കൊണ്ടുപോകുന്ന, സ്വന്തം സഹപാഠിയുടെ ശരിരത്തിൽ കോമ്പസ് കൊണ്ടു മുറിവേൽപ്പിച്ചു ആസ്വദിക്കുന്ന അക്രമാ സക്തമായ രീതികളിൽ നിന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ  ധാർമ്മിക മൂല്യങ്ങൾ ഉൾകൊള്ളുന്ന വിദ്യഭ്യസത്തിന് പ്രധാന്യം നൽകണമെന്ന് പ്രസിഡന്റ് സജ്ന സത്താർ അഭിപ്രായപ്പെട്ടു.എടത്തനാട്ടുകരയിലെ എസ് എം ഇ സി സ്ഥാപനങ്ങളുടെ വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

എസ്.എം.എ.കോളേജ് വൈസ് പ്രിൻസിപ്പാൾ മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മുനീർ മാസ്റ്റർ,തടിയംപറമ്പ് മസ്ജിദുൽ ഫലാഹ് ഖത്തീബ് അബ്ദുറഹീം സലഫി,ആഷിഖ് സ്വലാഹി,അമീർ സ്വലാഹി എന്നിവർ സംസാരിച്ചു. എസ് എം ഇ സി സെന്റർ സെക്രട്ടറി പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ, പ്രിൻസിപ്പാൾ ഇദ് രീസ് സ്വലാഹി, മുബഷിർ സ്വലാഹി, എക്സിക്യൂട്ടീവ് അംഗങ്ങളായ വടക്കൻ അബു ഹാജി കാപ്പിൽ മൂസ ഹാജി, പാറോക്കോട്ട് മമ്മി ഹാജി, കൂത്തുപറമ്പൻ ഉമ്മർ ഹാജി, ഉസ്മാൻ കുട്ടി പാലക്കാഴി എന്നിവർ പങ്കെടുത്തു.

ഇന്ന് നടക്കുന്ന പൊതുസമ്മേളനം കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി ഉദ്ഘാടനം നിർവ്വഹിക്കും. പീസ് പബ്ലിക് സ്കൂൾ പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനം മുഖ്യാതിഥി അഡ്വ. ഷംസുദ്ധീൻ എം. എൽ. എ നിർവ്വഹിക്കും.പ്രമുഖ വാഗ്മിയും ഐ എസ് എം ഈലാഫ് സംസ്ഥാന കൺവീനറും കൂടിയായ സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നിർവഹിക്കും.ഷറഫുൽ മുസ്ലിമീൻ അറബിക് കോളേജ്,ദാറുൽ ഫുർഖാൻ കോളേജ് ഫോർ ബോയ്സ് ആൻഡ് ഫോർ ഗേൾസ്, അൽമനാർ ഖുർആനിക് പ്രീസ്കൂൾ എന്നീ സ്ഥാപനങ്ങളിലൂടെ ബിരുദം നേടി പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാന കർമ്മം എസ് എം ഇ സി സെന്റർ പ്രസിഡണ്ട് കാരാടൻ അബ്ദു ഹാജി നിർവഹിക്കും.വ്യത്യസ്ത പരിപാടികളോടെ രണ്ടു ദിവസങ്ങളിലായിട്ടാണ് വാർഷികം ക്രമീകരിച്ചത്

Post a Comment

أحدث أقدم