വന്യമൃഗ ശല്യം: കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം ചേർന്നു

 

കാഞ്ഞിരപ്പുഴ:പഞ്ചായത്ത് പരിധിയിൽ വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് വന്യമൃഗങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗം ചേർന്നു.പഞ്ചായത്ത് പരിധിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ആളുകൾക്ക് പരിക്കുപറ്റിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്നതിന് യോഗം തീരുമാനിച്ചു.ഇതിന് പ്രത്യേക ഷൂട്ടർമാരെ എത്തിക്കാനും യോഗത്തിൽ ധാരണയായി.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതീ രാമരാജൻ,വൈസ് പ്രസിഡൻറ് സിദ്ദീഖ് ചേപ്പോടൻ,സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ  കെ പ്രദീപ് മാസ്റ്റർ,സിബി കുര്യൻ, മിനിമോൾ ജോൺ,ഡെപ്യൂട്ടി റേഞ്ചർ മനോജ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ലക്ഷ്മിദാസ്, പി സുബിൻ വിവിധ കക്ഷി നേതാക്കളായ നിസാർ മുഹമ്മദ്,പി മണികണ്ഠൻ പി രാജൻ,ബാലൻ പൊറ്റശ്ശേരി, രവി അടിയത്ത് കർഷക പ്രതിനിധികളായ സണ്ണി കിഴക്കേക്കര, ജോമി മാളിയേക്കൽ,വാർഡ് മെമ്പർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

أحدث أقدم