കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ തല ഹജ്ജ് പഠന ക്ലാസ്.ജില്ലാ തല ഉദ്ഘാടനം ടൌൺ ബസ്റ്റാറ്റ്നിന് എതിർ വശത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ

 

പാലക്കാട്‌ :ഹജ്ജ്-2025 രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി.സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഈ വർഷം തെരെഞ്ഞടുത്തവർക്കും കാത്തിരിപ്പ് പട്ടികയിൽനിന്ന് ഒന്ന് മുതൽ മുവ്വായിരം വരെ ഉൾപെട്ടവർക്കും സാങ്കേതിക പഠന ക്ലാസുകൾ ഈ മാസം 8 ന് ശനിയാഴ്ച്ച മുതൽ തുടക്കമാവും.ജില്ലാ തല ഉത്ഘാടനം പാലക്കാട് ടൌൺ ബസ്റ്റാറ്റ്നിന് എതിർ വശത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിക്കും.ജില്ലാ ട്രൈനിങ്ങ് ഓർഗനൈസർ ജാഫർ കെ പി വിളയൂർ, സംസ്ഥാന റിസോഴ്സ് പേഴ്സൺ അമാനുള്ള എന്നിവർ സാങ്കേതിക പഠന ക്ലാസിന് നേത്യത്വം നൽകും.ജില്ലയിലെ അടുത്ത ക്ലാസ് ഈ മാസം 26 ന് ബുധനാഴ്ച്ച തൃത്താല കൊപ്പം എ-സോൺ ‘ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വെരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.ജില്ലയിൽനിന്ന് 850 പേർക്കാണ് നിലവിൽ അവസരം ലഭിച്ചത്.തെരഞ്ഞടുക്കപെട്ടവരുടെ രണ്ടാം ഗഡു തുക അടക്കലും ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കലും ഇതിനകം പൂർത്തിയായി. ഹജ്ജിന് അവസരം കിട്ടിയവർ ഒർജ്ജിനൽ പാസ്പോർട്ട് ഈ മാസം 18-ന് മുമ്പായി കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം, ഇതുമായി ബന്ധപെട്ട സംശയങ്ങൾ ഹജ്ജ് ട്രൈനർമാർക്കോ ജില്ലാ ട്രൈനിങ്ങ് ഓർഗനൈസർക്കോ വിളിച്ച് അന്വേഷിക്കണമെന്നും ജാഫർ വിളയൂർ അറിയിച്ചു.ഫോൺ: 9400815202

Post a Comment

أحدث أقدم