കാഞ്ഞിരപ്പുഴ:പാലക്കയത്തെ കാഞ്ഞിരപ്പുഴയുമായി ബന്ധിപ്പിക്കുന്ന പാലക്കയം- കാഞ്ഞിരപ്പുഴ റോഡിന്റെ വശങ്ങൾ ഇടിയുന്നതു ജനങ്ങൾക്കും വാഹന യാത്രയ്ക്കും ഭീഷണിയാകുന്നു.പാലക്കയം സിറ്റിയോടുചേർന്നുള്ള ഭാഗത്താണ് ഇടിച്ചിലുണ്ടായിട്ടുള്ളത്.ആറടി ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും മുകളിൽനിന്നാണ് മണ്ണ് അടർന്നു പോയിട്ടുള്ളത്.ഏതുസമയവും ഈ മൺഭിത്തി കൽക്കെട്ടോടെ തകർന്നുവീഴാം. മണ്ണാർക്കാട്ടേയ്ക്കെത്താനുള്ള പ്രധാന റോഡായതിനാൽ ധാരാളം വാഹനങ്ങളും യാത്രക്കാരും ഈ വഴി കടന്നുപോകുന്നുണ്ട്.മൺഭിത്തി കൂടുതൽ തകർന്നാൽ സമീപത്തെ വെള്ളം പോകുവാനായി ഒരുക്കിയിട്ടുള്ള ചാൽ നിറയുകയും റോഡിൽ വെള്ളം കിട്ടി നിൽക്കുന്ന സാഹചര്യവും ഉണ്ടാകുകയും ഗതാഗതത്തിന് വലിയ ബുദ്ധിമുട്ടും അനുഭവിക്കേണ്ട സാധ്യതയാണ് ഉള്ളത്.തകർന്ന സംരക്ഷണഭിത്തി പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകട ഭീഷണിയിൽ പാലക്കയം- കാഞ്ഞിരപ്പുഴ റോഡിന്റെ വശങ്ങൾ
The present
0
إرسال تعليق