എലവഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ഹരിത പ്രഖ്യാപനം നടത്തി

 

എലവഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് കെ.മണികണ്ഠൻ സമ്പൂർണ്ണ ഹരിത പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡണ്ട് കെ. സുപ്രിയ അദ്ധ്യക്ഷയായി. 07 വിദ്യാലയങ്ങൾ,02 കലാലയങ്ങൾ,20 അങ്കണവാടികൾ,34 ആഫീസ്സുകൾ / സ്ഥാപനങ്ങൾ,232 അയൽക്കൂട്ടങ്ങൾ,03 ടൗണുകൾ എന്നിവയാണ് ഹരിതമായി പ്രഖ്യാപിച്ചത്. ഹരിത സർട്ടിഫിക്കറ്റുകളും പ്രസിഡണ്ട് വിതരണം നടത്തി.ശുചിത്വ മിഷൻ ആർ പി.ഹാറൂൺ.എ,നവകേരളം കർമപദ്ധതി ആർ പി.പ്രേംദാസ്.എസ്.വി. എന്നിവർ ഹരിത ഓഡിറ്റ് വിവരങ്ങൾ അവതരിപ്പിച്ചു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. കുട്ടികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശിവദാസൻ. കെ.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അരവിന്ദാക്ഷൻ.കെ. എന്നിവർ സംസാരിച്ചു.മെമ്പർമാർ, ഉദ്യോഗസ്ഥന്മാർ,പൊതു പ്രവർത്തകർ, അങ്കണവാടി സൂപ്പർവൈസർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ ചെയർപേഴ്സൺ, കുടുംബശ്രീ പ്രവർത്തകർ സംബന്ധിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൗദാമണി.കെ. സ്വാഗതവും സെക്രട്ടറി വിജിൽ.വി.മോഹൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم