തിരുവിഴാംകുന്ന്: എ.എൽ.പി. എസ്. തൃക്കളൂർ അമ്പലപ്പാറ സ്കൂളിൻ്റെ 49ാം വാർഷികവും 26 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന അബ്ദുള്ള മാസ്റ്റർക്കുള്ള യാത്രായയപ്പ് സമ്മേളനവും കെട്ടിട ഉദ്ഘാടനവും നടന്നു. എം.എൽ എ അഡ്വ. എൻ ഷംസുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടോ പ്പാടം പഞ്ചായത്ത് പ്രസിഡൻ്റ് ജസീന അക്കര അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായിക ബെൻസീറ റഷീദ് മുഖ്യാതിഥിയായി. മാനേജർ സി.പി. മുസ്തഫ, പി.ടി.എ പ്രസിഡൻ്റ് സി.കെ കുഞ്ഞയമ്മു , സീനിയർ അധ്യാപിക പ്രീതി ടീച്ചർ എന്നിവർ ഉപഹാരസമർപ്പണം നിർവ്വഹിച്ചു. വത്സല ടീച്ചർ എൻഡോവ്മെൻ്റ് വിതരണം നടത്തി. എസ്.ആർ.ജി കൺവീനർ അഷറഫ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു വാർഡ് മെമ്പർ നൂറുൽ സലാം, സി.പി.എ.യു.പി. മാനേജർ സി.പി. ഷിഹാബുദ്ദീൻ മാസ്റ്റർ, എം. പി .ടി .എ പ്രസിഡൻ്റ് റാഹില, സി. പി എ യു.പി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, മൻസൂർ അലി കാപ്പുങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.ശശികുമാർ മാസ്റ്റർ സ്വാഗതവും .ടി. നിജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. ബെൻസീറ റഷീദ് കണ്ണൂർ അവതരിപ്പിച്ച സംഗീത വിരുന്നും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി
സ്ക്കൂൾവാർഷികം വർണ്ണാഭമായി
The present
0
إرسال تعليق