ചെത്തല്ലൂർ :പൊതുവിദ്യാഭ്യാസ വകുപ്പ് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി മണ്ണാർക്കാട് ഉപജില്ല ജില്ലയുടെ നേതൃത്വത്തിൽ മലയാള ഭാഷാചാര്യന്റെ തുഞ്ചൻ പറമ്പിലേക്ക് സാംസ്‌കാരികയാത്ര സംഘടിപ്പിച്ചു.സാഹിത്യകാരന്മാരായ രാമകൃഷ്ണൻ കുമരനല്ലൂർ,മോഹനകൃഷ്‌ണൻ കാലടി,ഡോ. കെ. ശ്രീകുമാർ,മുഹമ്മദ് അബ്ബാസ് എന്നിവരെ നേരിൽ കണ്ട് സാഹിത്യ രചനയിലേക്കുള്ള വഴികളെക്കുറിച്ചും സാഹിത്യ സംഭാവനകളെ കുറിച്ചും നേരിട്ട് ചോദിച്ചറിഞ്ഞും സംവാദം നടത്തി.തിരൂർ ഇക്കോ ടൂറിസത്തിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന മുഹമ്മദലി, സുരേഷ്,മധു എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.യാത്രയയപ്പ് സമ്മേളനം മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാസാഹിത്യ വേദി മണ്ണാർക്കാട് ഉപജില്ല കോ- ഓഡിനേറ്റർ പി ഷീബശ്രി അധ്യക്ഷയായി മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിൽ കുമാർ,വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ- ഓഡിനേറ്റർ കെ കെ മണികണ്ഠൻ,ജി എൻ ഹരിദാസൻ,ജയശ്രീ,ജയചന്ദ്രൻ ചെത്തല്ലൂർ,.പി ആർ ശൈലജ,വിനോദ് ചെത്തല്ലൂർ,ആശ എന്നിവർ നേതൃത്വം നൽകി.കെ കെ വിനോദ്കുമാർ,കേശവൻ,സിദ്ധീഖ് പാറോക്കോട്, എന്നിവർ സംസാരിച്ചു.സുരേഷ് ബാബു,മുഹമ്മദാലി ഭീമനാട്,പി എം മധു എന്നിവർ മറുപടി പ്രസംഗം നടത്തി.മണ്ണാർക്കാട് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 34 ഓളം തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് സംസ്കാരിക യാത്രയിൽ പങ്കെടുത്തത്.
വിദ്യാരംഗം കലാസാഹിത്യ വേദി സാംസ്‌കാരികയാത്ര സംഘടിപ്പിച്ചു
The present
0
إرسال تعليق