മണ്ണാർക്കാട് :ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കോട്ടോപ്പാടം കച്ചേരിപറമ്പ് വട്ടപറമ്പിൽ മോഹനദാസൻ്റെ കുടുംബത്തിന് പ്രവാസി യുവസംരംഭകൻ കെ.സി. മുഹമ്മദ് റിയാസുദ്ദീൻ നിർമിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു.കുടുംബത്തിൻ്റെ ഏകാശ്രയമായ മോഹനദാസൻ വൃക്ക രോഗബാധിതനായതോടെ വീട് നിർമാണം പാതിവഴിയിൽ നിലച്ചു പോയ ഘട്ടത്തിലാണ് നിരാലംബ കുടുംബത്തോടുള്ള സഹാനുഭൂതിയുമായി റിയാസുദ്ദീൻ വീട് നിർമാണ ചുമതല ഏറ്റെടുത്തത്. അന്തിയുറങ്ങാനൊരു സുരക്ഷിത ഭവനമെന്ന മോഹനദാസൻ്റെ ദീർഘനാളത്തെ സ്വപ്നമാണ് റിയാസുദ്ദീനിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.മീറ്റ് യു.എ.ഇ ബിസിനസ് ഐക്കൺ'2025 പുരസ്കാരം നേടിയ റിയാസുദ്ദീന് ഗേറ്റ്സ് കോട്ടോപ്പാടം നൽകുന്ന സ്നേഹോപഹാരം പൊതുവിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ എ.അബൂബക്കർ സമ്മാനിച്ചു.ടി.ടി.ഉസ്മാൻ ഫൈസി,കെ.സി.മുഹമ്മദ് ബഷീർ,ബ്ലോക്ക് പഞ്ചായത്തംഗം മണികണ്ഠൻ വടശ്ശേരി, ഗ്രാമപഞ്ചായത്തംഗം റഷീദ പുളിക്കൽ,ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,പാലിയേറ്റീവ് ഫൗണ്ടേഷൻ പ്രസിഡണ്ട് അസീസ് കോട്ടോപ്പാടം,
കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ സിദ്ദീഖ് പാറോക്കോട്,കെ.ഷറഫുദ്ദീൻ,ശിവദാസൻ,പി.മുഹമ്മദലി,ഹംസ കുറുമ്പത്തൂർ,കെ. മുജീബ് റഹ്മാൻ,അലവി ചോലയിൽ,ടി.അബ്ദുൽ ഖാദർ പ്രസംഗിച്ചു. മോഹനദാസൻ്റെ വൃക്കമാറ്റ ചികിത്സാ ഫണ്ടിലേക്കുള്ള ധനസഹായവും ചടങ്ങിൽ കൈമാറി. കച്ചേരിപറമ്പിലെ തന്നെ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് നേരത്തേ വീടുകൾ നിർമിച്ചു നൽകിയ റിയാസുദ്ദീൻ
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബുള്ളറ്റ് പ്രൂഫ്,സുരക്ഷാ കവചിത വാഹനങ്ങൾ നിർമിക്കുന്ന സെക്യൂർ ആർമേർഡ് വെഹിക്കിൾസ് എന്ന സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ്.
إرسال تعليق