തച്ചമ്പാറ:പാലക്കയം വില്ലേജ് ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനെതിരെയാണ് തച്ചമ്പാറ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തിയത്. തച്ചമ്പാറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റിയാസ് തച്ചമ്പാറ അധ്യക്ഷത വഹിച്ച പരിപാടി യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി.എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു. പോൾ മാസ്റ്റർ, കെ.വി അബ്ദുൽസലാം, രാമചന്ദ്രൻ, ഗോപി,അലി തേക്കത്ത്, ബെറ്റി ലോറൻസ്, മറ്റു കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ ധർണ്ണയിൽ പങ്കാളികളായി. പി വി കുര്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സച്ചു ജോസഫ് നന്ദി രേഖപ്പെടുത്തി.
പാലക്കയം വില്ലേജ് ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി
The present
0
إرسال تعليق