കല്ലടിക്കോട് സ്വദേശി ജസീമിന് മിസ്റ്റർ കേരള പട്ടം

 

കല്ലടിക്കോട് :കല്ലടിക്കോട് സ്വദേശി ജസീമിന് മിസ്റ്റർ കേരള പട്ടം.മിസ്റ്റർ കേരള ജൂനിയർ വിഭാഗം ശരീരസൗന്ദര്യ മത്സരത്തിലാണ് ജസീം ഒന്നാം സ്ഥാനം നേടിയത്.എറണാകുളം പള്ളിമുക്ക് കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ 55 കിലോഗ്രാം വിഭാഗത്തിലാണ് ജസീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മുൻപ് 2024 ഡിസംബർ 22 ന് കൊല്ലങ്കോട് നടന്ന മിസ്റ്റർ പാലക്കാട്‌ ജൂനിയർ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയിരിന്നു ജസീം.കല്ലടിക്കോട് പറക്കാട് വലിയവീട്ടിൽ കെ എം ജീലിലിന്റെയും ഫൗസിയയുടെ മകനാണ് ജസീം.പത്തിരിപ്പാല റൗ ഫിറ്റ്നസ് ക്ലബിൽ സുസ്മിന്റെ കീഴിലും കല്ലടിക്കോട് പവർ ഹോർസ് ജിമ്മിലുമാണ് ജസീം പരിശീലനം ചെയ്യുന്നത്.

Post a Comment

أحدث أقدم