കല്ലടിക്കോട്:കരിമ്പ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തേനീച്ച കൃഷിയുടെ ആദ്യ വിളവെടുപ്പ് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം റംലത്ത് അദ്ധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, പ്രധാന അധ്യാപകൻ ബിനോയ് എൻ ജോൺ,പ്രോഗ്രാം ഓഫീസർ എം അരുൺ രാജ്,അധ്യാപകരായ സി എസ് രാജേഷ്,വി എം കുമാരൻ എൻ എസ് എസ് ലീഡർ ആൽവിൻ തുടങ്ങിയവർ സംസാരിച്ചു.എൻ എസ് എസ് വളന്റിയറും കർഷകനുമായ ജെയ് അക്ഷിതിന്റെ നേതൃത്വത്തിൽ നടത്തിയകൃഷി വളണ്ടിയേഴ്‌സിന് പുതിയ അനുഭവമായി.
തേനീച്ച കൃഷി വിളവെടുപ്പ്
The present
0
إرسال تعليق