എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ കീഴിൽ വി.അബൂബക്കർ അനുസ്മരണവും മാതൃഭാഷ ദിനാചരണവും നടത്തി

 

എടത്തനാട്ടുകര: രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മലമ്പുഴ പോൾട്രിഫാം റിട്ടയേർഡ് മാനേജറുമായിരുന്ന വി.അബൂബക്കറിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ കീഴിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ വി.അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് കെ.വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി സി.ടി. രവീന്ദ്രൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി.കെ. രാധാകൃഷ്ണൻ, എഴുത്തുകാരൻ ഇബ്നു അലി,സി.ടി.മുരളിധരൻ, ഇ.രാധാകൃഷ്ണൻ,ടി.യു. അഹമ്മദ് സാബു,കെ.രാംകുമാർ, ലൈബ്രേറിയൻ കാർത്തിക പ്രമോദ് എന്നിവർ പ്രസംഗിച്ചു.കോഴിക്കോട് സർവ്വകലാശാലയിൽ ബി.എ. മലയാളം ആന്റ് സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ എം. മിഥുനയെ ചടങ്ങിൽ ആദരിച്ചു.മാതൃഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ,ഉപന്യാസ രചന മത്സരങ്ങൾ നടത്തി. വിജയികളായ എം.കെ. മിൻഹാ മെഹറിൻ, കെ.വി.ആദി അഷറഫ്, കെ.പി.ഇഷാ നസീർ, പി. സഞ്ജയ്‌,എം.ശിവദാസ്, കെ.വി.ഐദി അഷറഫ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

أحدث أقدم